കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കര്‍ണാടകയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ ആംബുലന്‍സ് കത്തിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ആണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ ഒരു ഡോക്ടറെ ആക്രമിച്ചുവെന്നും ആരോപണമുണ്ട്. ആംബുലന്‍സ് കത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ആംബുലന്‍സ് കത്തി പുക ഉയരുകയും അഗ്നിശമന സേനാംഗങ്ങള്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. രോഗിയുടെ മരണത്തില്‍ ക്ഷുഭിതരായ കുടുംബാംഗങ്ങള്‍ നഗരത്തിലെ ബിംസ് ആശുപത്രിക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. പ്രദേശത്തെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് മറ്റ് പല രോഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...