Saturday, July 5, 2025 1:40 pm

ഡെങ്കിപ്പനി വര്‍ധിക്കുന്നു ; പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ഡെങ്കിപ്പനിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. ഡെങ്കി കേസുകൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. ഈ വർഷം ഇതുവരെ 25000 ത്തിലധികം ഡെങ്കി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കൂടുതൽപേരിലേക്ക് രോ​ഗം വ്യാപിക്കാതെയും മരണനിരക്ക് വർധിക്കാതെയുമിരിക്കാൻ ഊർജ്ജിതമായ ശ്രമങ്ങളിലാണ് സർക്കാർ. കൊതുക് പ്രജനന കേന്ദ്രങ്ങൾ തടയുന്നതിനായി നിയമലംഘകരിൽ നിന്നും പിഴ ഈടാക്കാനും തീരുമാനിച്ചു. കെട്ടിട ഉടമകൾ, നടത്തിപ്പുകാർ, താമസക്കാർ എന്നിവരെല്ലാം കൃത്യമായി കൊതുക് ഉറവിട നശീകരണം നടത്തണം. അല്ലാത്തപക്ഷം ഇവരിൽനിന്ന് പിഴ ഈടാക്കും. വാട്ടർ ടാങ്കുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങി എല്ലായിടത്തും കൊതുക് പ്രജനന നിയന്ത്രണമാർഗങ്ങൾ സ്വീകരിക്കണം. വെള്ളസംഭരണികൾ സുരക്ഷിതമായി മൂടിവെക്കണം. നിയമലംഘനം പരിശോധിക്കുന്നതിനായി പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തി. നിയമം ലംഘിക്കുന്ന നഗരങ്ങളിലുള്ള വീടുകൾക്ക് 400 രൂപ മുതലാണ് പിഴ ഇടാക്കുക. ഗ്രാമങ്ങളിൽ ഇത് 200 രൂപയിലാണ് ആരംഭിക്കുന്നത്. വ്യവസായിക സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് നഗരത്തിൽ 1000 രൂപയും ഗ്രാമങ്ങളിൽ 500 രൂപയുമാണ്. നിർമാണ സ്ഥലങ്ങൾ, ഒഴിഞ്ഞ ഇടങ്ങൾ എന്നിവയ്ക്ക് നഗരപ്രദേശത്ത് 2000 രൂപയാണ് പിഴ, ഗ്രാമ പ്രദേശത്ത് 1000 രൂപയും. അതേസമയം പകർച്ചവ്യാധി നിയന്ത്രണ ചട്ടപ്രകാരം ഡെങ്കിയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചതോടെ എല്ലാ ആശുപത്രികളിലും 10 കിടക്കകൾ ഡെങ്കി രോഗികൾക്കായി മാറ്റിവെക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച...

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി

0
ബ്യൂണസ് അയേഴ്‌സ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും...

സെക്രട്ടേറിയറ്റിൽ നിന്ന് വീണ്ടും പാമ്പിനെ പിടികൂടി

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ വീണ്ടും പാമ്പ്. ശനിയാഴ്ച രാവിലെ പത്തരയോടെ ഭക്ഷ്യവകുപ്പിൽ ദർബാർ...

എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

0
കോട്ടയം: എരുമേലിയിൽ വാപുര സ്വാമി എന്ന പേരിലുള്ള ക്ഷേത്ര നിർമ്മാണം താത്കാലികമായി...