കർണാടകയിൽ ഇഞ്ചോടിഞ്ച് പോരാട്ടം ; തൂക്കുസഭ പ്രവചിച്ച് എക്സിറ്റ് പോളുകൾ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കര്‍ണാടകയില്‍ തൂക്കുസഭയായിരിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരിക്കുമെന്നും ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നു. ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതില്‍ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 65.69% പോളിംഗ് ആണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്.

മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം അനുസരിച്ച് ബിജെപി 79-94 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് 103-118 സീറ്റുകള്‍ നേടുമെന്നും ജെഡി (എസ്) 25-33 സീറ്റുകള്‍ നേടുമെന്നും വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ 2-5 സീറ്റുകള്‍ വരെ നേടുമെന്നും മാട്രിസ് പ്രവചിക്കുന്നു. പോള്‍സ്ട്രാറ്റിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് ബിജെപി 88-98 സീറ്റുകളും കോണ്‍ഗ്രസ് 99-109 സീറ്റുകളും നേടും, ജെഡി (എസ്) 21-26 സീറ്റുകളും മറ്റുള്ളവര്‍ 4 സീറ്റുകളും നേടുമെന്നാണ് വ്യക്തമാക്കുന്നത്. ടിവി-9 എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുസരിച്ച് കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുക. ബിജെപി 88 മുതല്‍ 98 വരെ സീറ്റുകള്‍ നേടും. കോണ്‍ഗ്രസ് 99 മുതല്‍ 109 വരെ സീറ്റുകള്‍ നേടുമെന്നും ടിവി-9 എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ജെഡി(എസ്) 21 മുതല്‍ 26 വരെ സീറ്റുകള്‍ നേടുമെന്നും ടിവി9 പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...