ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ബുധനാഴ്ച (മെയ് 10) നടക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അതിനിടെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കള്‍ വോട്ടെടുപ്പിന്റെ ഇന്ന് ഹനുമാന്റെ അനുഗ്രഹം തേടി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ബെംഗളൂരു കെ ആര്‍ മാര്‍ക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകള്‍ നടത്തി.ഹുബള്ളിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാന്‍ ക്ഷേത്രത്തിലെത്തി ബിജെപി പ്രവര്‍ത്തകരോടൊപ്പം ഹനുമാന്‍ ചാലീസ ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തി.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഷിഗ്ഗാവ്), പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ (വരുണ), ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി (ചന്നപട്ടണ), സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ (കനകപുര) എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍നിര സ്ഥാനാര്‍ഥികള്‍. സിദ്ധരാമയ്യയും കുമാരസ്വാമിയും ഒഴികെ, ജഗദീഷ് ഷെട്ടാര്‍ (ഹൂബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍) ആണ് മത്സരരംഗത്തുള്ള മറ്റൊരു മുന്‍ മുഖ്യമന്ത്രി.