വീണ്ടും താമര വിരിയുമോ ; കർണാടക നാളെ പോളിങ് ബൂത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ബുധനാഴ്ച (മെയ് 10) നടക്കും. ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.അതിനിടെ ഭരണകക്ഷിയായ ബി.ജെ.പിയുടെയും പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കള്‍ വോട്ടെടുപ്പിന്റെ ഇന്ന് ഹനുമാന്റെ അനുഗ്രഹം തേടി. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ ബെംഗളൂരു കെ ആര്‍ മാര്‍ക്കറ്റിലുള്ള ആഞ്ജനേയ ക്ഷേത്രത്തിലെത്തിയും പൂജകള്‍ നടത്തി.ഹുബള്ളിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഹനുമാന്‍ ക്ഷേത്രത്തിലെത്തി ബിജെപി പ്രവര്‍ത്തകരോടൊപ്പം ഹനുമാന്‍ ചാലീസ ചൊല്ലി പ്രാര്‍ത്ഥനകള്‍ നടത്തി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (ഷിഗ്ഗാവ്), പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ (വരുണ), ജെഡി(എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി (ചന്നപട്ടണ), സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ (കനകപുര) എന്നിവരാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍നിര സ്ഥാനാര്‍ഥികള്‍. സിദ്ധരാമയ്യയും കുമാരസ്വാമിയും ഒഴികെ, ജഗദീഷ് ഷെട്ടാര്‍ (ഹൂബ്ലി-ധാര്‍വാഡ് സെന്‍ട്രല്‍) ആണ് മത്സരരംഗത്തുള്ള മറ്റൊരു മുന്‍ മുഖ്യമന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...