കർണാടക; കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ ദേശീയ നേതാക്കൾ ഇന്നെത്തും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, നിർമല സീതാരാമൻ, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവർ ഇന്ന് വിവിധയിടങ്ങളിൽ പ്രചാരണത്തിനായി എത്തും. കർണാടകയിൽ തുടരുന്ന പ്രിയങ്കാ ഗാന്ധി ചിക് മംഗളൂരുവിലാണ് പ്രചാരണം നടത്തുക. 12 മണിയ്ക്ക് ശ്രിംഗേരിയിൽ നടക്കുന്ന പൊതുയോഗത്തിലും മൂന്നരയ്ക്ക് ഹിരിയൂരിലെ റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും.
പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ബെലഗാവിയിലാണ് പ്രചാരണത്തിനെത്തുക. രാവിലെ 11ന് കഗവാദിലും ഉച്ചയ്ക്ക് ഒന്നേ കാലിന് ബെയ്ലഹൊങ്കലിലും വൈകിട്ട് നാലിന് ജാമഖണ്ഡിയിലും നടക്കുന്ന പ്രചാരണ റാലികളിലും പൊതുസമ്മേളനത്തിലും രാജ് നാഥ് സിംഗ് പങ്കെടുക്കും. ധനമന്ത്രി നിർമല സീതാരാമന്റെ പ്രചാരണ പരിപാടി കൽബുർഗിയിലാണ്. 12.45ന് അലന്ദയിലും മൂന്ന് മണിയ്ക്ക് കൽബുർഗിയിലും മഹിളാസംവേശ എന്ന പരിപാടിയിൽ പങ്കെടുക്കും. നാലുമണി മുതൽ അഞ്ചു മണിവരെ വീടുകൾ കയറിയുള്ള പ്രചാരണവും നടത്തും.
മൈസൂരുവിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രചാരണം. 11 മണിയ്ക്ക് മണ്ഡ്യയിലെ പൊതുയോഗത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ലിംഗായത്ത മേഖലയായ വിജയപുരയിലേയ്ക്ക് എത്തും. ലിംഗായത്ത ആചാര്യൻ ബസവേശ്വരയുടെ മഠവും ക്ഷേത്രവും സന്ദർശിയ്ക്കും. മൂന്ന് മണിയ്ക്ക് ബസവനബാഗെവാഡിയിലും അഞ്ചു മണിയ്ക്ക് വിജയപുരയിലും നടക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033