ഏലക്കയിലെ കീടനാശിനി പ്രയോഗം ; അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധനയ്ക്ക് അയക്കില്ല , നടപടി കടുപ്പിച്ച് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അരവണയുടെ സാമ്പിളുകൾ വീണ്ടും ലാബിൽ പരിശോധിക്കണമെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഏലക്കയിലെ കീടനാശിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ അരവണയുടെ വിതരണം തടഞ്ഞു വെച്ചിരുന്നു. ഇതോടെ, 6,65,159 കാൻ അരവണയാണ് ഭക്ഷ്യയോഗ്യമല്ലാത്തതിനെ സീൽ ചെയ്തു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്.

അരവണയിൽ ഏലക്കയുടെ അളവ് കുറവാണെന്നും, അതിശക്തമായ ചൂടിൽ തയ്യാറാക്കുന്നതിനാൽ ഭക്ഷ്യയോഗ്യമാണെന്നുമാണ് ദേവസ്വം ബോർഡിന്റെ വാദം. ഇതിനോടൊപ്പം തന്നെ ദേവസ്വം ബോർഡിന് ഏലക്ക നൽകാൻ കരാർ എടുത്ത വ്യക്തിയും സമാനവാദം ഉന്നയിച്ച് ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, ഇരുകൂട്ടരുടെയും ഹർജി ഹൈക്കോടതി പൂർണമായും നിരസിച്ചിട്ടുണ്ട്. കൂടാതെ, ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്ന അരവണ നശിപ്പിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി. ജി അജിത് കുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...