പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ ലഹരി മാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന വ്യാജമദ്യ നിയന്ത്രണ ജില്ലാതല ജനകീയ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ദീനാമ്മ റോയി. എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നടപടി യോഗത്തില്‍ വിശദീകരിച്ചു. സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും യൂണിഫോമിലും മഫ്തിയിലും എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയും പട്രോളിംഗുമുണ്ട്. വ്യാജവാറ്റ് നടക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നു.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണമുണ്ട്. ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്ലബുകള്‍ രൂപീകരിച്ചു. കോളജുകളില്‍ ‘നേര്‍കൂട്ടം’ കമ്മിറ്റികളും ഹോസ്റ്റലുകളില്‍ ‘ശ്രദ്ധ’ കമ്മിറ്റികളും സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. ഓരോ താലൂക്കുകളിലും ജനജാഗ്രത വോണ്ടിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ ലഹരി വസ്തുക്കളുടെ വിപണനം തടയുന്നതിന് എന്‍ഫോഴ്സമെന്റ് പ്രവര്‍ത്തനം ശക്തമാക്കി. ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യ നിര്‍മ്മാണം, അനധികൃത മദ്യ വില്‍പ്പന, വ്യാജ വാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ ഇല്ലാതാക്കുന്നതിന് ഓഗസ്റ്റ് 31 വരെ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചിട്ടുണ്ട്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നു. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചു. അബ്കാരി, എന്‍.ഡി.പി.എസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് ജില്ലാതല, താലൂക്കുതല കണ്‍ട്രോള്‍ റൂമുകളില്‍ ഫോണ്‍ മുഖേന അറിയിക്കാം. എ.ഡി.എം ആര്‍.രാജലക്ഷ്മി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.എല്‍ ഷിബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍മാരായ എസ്.അനില്‍കുമാര്‍, എസ്.സനില്‍, ജനകീയ സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ല കണ്‍ട്രോള്‍ റൂം – 0468 2222873, ടോള്‍ ഫ്രീ നമ്പര്‍ – 1055, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, പത്തനംതിട്ട – 0468 2222502, 9400069466, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, അടൂര്‍ – 04734 217395, 9400069464, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല – 0469 2605684, 9400069472, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മല്ലപ്പള്ളി – 0469 2682540, 9400069470, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് റാന്നി – 04735 228560, 9400069468, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് – 0468 2351000, 9400069473, എക്‌സൈസ് റേഞ്ച് ഓഫീസ് പത്തനംതിട്ട – 0468 2322235, 9400069476, എക്‌സൈസ് റേഞ്ച് ഓഫീസ് തിരുവല്ല – 0469 2747632, 9400069481, എക്‌സൈസ് റേഞ്ച് ഓഫീസ് മല്ലപ്പള്ളി – 0469 2683222, 9400069480, എക്‌സൈസ് റേഞ്ച് ഓഫീസ് റാന്നി – 04735 229232, 9400069478, എക്‌സൈസ് റേഞ്ച് ഓഫീസ് അടൂര്‍ – 04734 216050, 9400069475, എക്‌സൈസ് റേഞ്ച് ഓഫീസ് കോന്നി – 0468 2244546, 9400069477, എക്‌സൈസ് റേഞ്ച് ഓഫീസ് ചിറ്റാര്‍ – 04735251922, 9400069479.

































