ബെംഗളൂരു : കര്‍ണാടക വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും മന്ത്രിയുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. കര്‍ണാടകയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകയില്‍ ഇന്ന് 5199 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു, 82 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് അകെ വൈറസ് ബാധിതരുടെ എണ്ണം 96,141 ആയി. 1878 പേരാണ് കര്‍ണാടകയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 58,417 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 2088 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു.
കര്‍ണാടക വനം വകുപ്പ് മന്ത്രി ആനന്ദ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment