കോവിഡ് സ്ഥിരീകരിച്ചവരുടെ  റൂട്ട് മാപ്പ് ഇനി ഇല്ല ; പകരം  കോവിഡ് മാപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ്   പോസിറ്റീവ് ആകുന്നവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത്  ആരോഗ്യ വകുപ്പ് ഉപേക്ഷിച്ചു. പകരമായി പഞ്ചായത്ത്, നഗരസഭ വാർഡ് അടിസ്ഥാനത്തിൽ കോവിഡ് മാപ്പ് തയാറാക്കാനാണ് നിർദേശം. പോസിറ്റീവ് ആകുന്നവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനാണ് റൂട്ട് മാപ്പ്  തയാറാക്കി വന്നത്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ച്  അതിൽ പറയുന്ന സമയത്ത് രോഗി എത്തിയ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനായിരുന്നു നിർദേശം നൽകിവന്നത്.

എന്നാൽ ദിവസം കൂടുന്തോറും കോവിഡ്  പോസിറ്റീവ് കേസുകൾ  കൂടുകയും സമ്പർക്ക രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും ഉറവിടമറിയാത്ത കേസുകൾ  കൂടിവരുകയും ചെയ്തതോടെ ഓരോരുത്തരുടെയും റൂട്ട് മാപ്പ് തയ്യാറാക്കൽ പ്രയാസമേറിയതായിരിക്കുകയാണ്. ഇതു  കൂടാതെ രോഗികൾ വർദ്ധിച്ചപ്പോൾ  റൂട്ട് മാപ്പ്  തയാറാക്കാനായി  ആവശ്യമായ ജീവനക്കാരില്ലാത്തതും പ്രശ്നമായി തീർന്നിട്ടുണ്ട്.

ഇതിനു പകരമായി സമ്പർക്ക പകർച്ചയുടെ അടിസ്ഥാനത്തിൽ ഓരോ പ്രദേശത്തിന്റെയും കോവിഡ് മാപ്പിങ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഓരോ വിഭാഗത്തിനും ഓരോ നിറം നൽകും. വിദേശരാജ്യങ്ങൾ,  ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മടങ്ങി എത്തി പോസിറ്റീവ് ആയവർ (നീലനിറം), പ്രാദേശിക സമ്പർക്കം വഴി പോസിറ്റീവ് ആയവർ, ഉറവിടം അറിയാത്തവർ (രണ്ടിനും ചുമപ്പ് നിറം), ആരോഗ്യ പ്രവർത്തകർ (പച്ച നിറം) എന്നിങ്ങനെ തിരിച്ചാണ് ഓരോ സ്ഥലത്തിന്റെയും കോവിഡ് മാപ്പിങ്. പഞ്ചായത്ത്, നഗരസഭ വാർഡ് അടിസ്ഥാനത്തിലാണ് കോവിഡ് മാപ്പ് തയ്യാറാക്കുന്നത്.

ഇറ്റലിയിൽ നിന്ന് എത്തിയ റാന്നി സ്വദേശികൾക്ക് കോവിഡ് പോസിറ്റീവ് ആയപ്പോൾ സംസ്ഥാനത്ത് തന്നെ ആദ്യമായി രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കിയത് പത്തനംതിട്ട  ജില്ലയിലായിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...