ബംഗളൂരു : പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ ഹുക്ക, ശീഷ ബാറുകള്‍ പൂര്‍ണമായും നിരോധിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിനായി നിയമത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കോട്പയില്‍ (സിഗരറ്റ്സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രൊഡക്ട്സ് ആക്ട്) ഭേദഗതി കൊണ്ടുവരുമെന്ന് കര്‍ണാടക ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ആരാധനാലയങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, പൊതു ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവുടെ 100 മീറ്ററിനുള്ളില്‍ പുകയില വില്‍പ്പനക്ക് നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കോട്പയില്‍ നേരത്തെ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെയാണ് കൂടുതല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പുതിയ ഭേദഗതി കര്‍ശനമായി നടപ്പാക്കുന്നതിന് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ലൈസന്‍സ് നല്‍കുന്ന ബിബിഎംപി ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കും. ഹുക്ക വലിക്കുന്നവര്‍ക്ക് പോലും അതിനുള്ളില്‍ എന്താണ് ചേര്‍ക്കുന്നതെന്ന് അറിയില്ല. പലതരം രുചികളുടെ മറവില്‍ പലതരത്തിലുള്ള ലഹരി ഉള്‍പ്പെടെ ഹുക്കയില്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നുണ്ട്. 45മിനുട്ടുനേരം ഹുക്ക വലിക്കുന്നത് 150 സിഗരറ്റ് വലിക്കുന്നതിന്‍റെ ദോഷം ശരീരത്തിനുണ്ടാക്കുന്നുണ്ടെന്ന് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര പറഞ്ഞു. 13 വയസിനും 29വയസിനും ഇടയിലുള്ളവരാണ് ഹുക്ക വലിക്കുന്നതില്‍ അടിമപ്പെട്ടിരിക്കുന്നത്. അതിനാലാണ് ഹുക്ക ബാറുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഹുക്ക രഹിത കര്‍ണാടകയാക്കി മാറ്റാനാണ് ശ്രമം. ഹുക്ക ഉപയോഗത്തിനെതിരെ സംസ്ഥാന വ്യാപകമായി ക്യാമ്പയിന്‍ നടത്തുമെന്നും ബി. നാഗേന്ദ്ര പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033