പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിർമിക്കാൻ കർണാടക സർക്കാർ ചെലവാക്കിയത് 52 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിർമിക്കാൻ കർണാടക സർക്കാർ ചെലവാക്കിയത് 52 ലക്ഷം രൂപ. കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഹുബ്ബാളിയിൽ മോദിയുടെ റോഡ് ഷോ നടന്നത്. വിമാനത്താവളത്തിൽനിന്ന് ഫെസ്റ്റിവൽ വേദിയായ റെയിൽവേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയിൽ മോദിയുടെ സുരക്ഷയെന്ന പേരിൽ ബാരിക്കേഡ് വെച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്‍റെ ചുമതല. നേരത്തെ ഫെസ്റ്റിവൽ വേദിയിലേക്കുള്ള പാതയിൽ ചിലയിടങ്ങളിൽ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റോഡ്‌ഷോയാക്കി മാറ്റുകയായിരുന്നു.

2,500 പോലീസുകാരെ റോഡ്‌ഷോയിൽ സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിരുന്നു. എന്നാൽ വൻ സുരക്ഷയ്ക്കിടയിലും റോഡ്‌ഷോയ്ക്കിടയിൽ സുരക്ഷാവീഴ്ചയുണ്ടായത് വലിയ വിവാദമായിരുന്നു. സുരക്ഷാസന്നാഹങ്ങൾ മറികടന്ന് ഒരു യുവാവ് മോദിക്ക് ഹാരാർപ്പണം നടത്താൻ ശ്രമിക്കുകയായിരുന്നു.അതേസമയം തെരഞ്ഞെടുപ്പ് മുന്നിലുള്ള കർണാടകയിൽ നരേന്ദ്ര മോദി വീണ്ടും റോഡ്‌ഷോയ്ക്ക് എത്തും. മാർച്ച് 12ന് മാണ്ഡ്യയിലാണ് പരിപാടി. കർണാടകയിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുമായി എത്തുന്ന ഹെലികോപ്ടർ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയിൽ ഇറങ്ങുമെന്നും റിപ്പോർട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...