ബെംഗളൂരു : കർണാടകയിലെ സ്‌കൂളിൽ മകളെ നിർബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. ശിവമോഗയിലെ സർക്കാർ സ്‌കൂളിലാണ് ഉച്ചഭക്ഷണത്തിനൊപ്പം കുട്ടിയെ അധ്യാപകൻ നിർബന്ധിപ്പിച്ച് മുട്ട കഴിപ്പിച്ചെന്ന് പിതാവിന്റെ പരാതി. മുട്ട കഴിച്ചതിന് പിന്നാലെ മകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പിതാവ് ശ്രീകാന്ത് പറയുന്നു. ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ അമൃത ഗ്രാമത്തിലെ കെപിഎസ് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പരാതിയിലെ ആരോപണങ്ങൾ അധ്യാപകൻ നിരസിച്ചു.
ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക മാത്രമായിരുന്നു ചെയ്തതെന്നാണ് അധ്യാപകന്റെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി നവംബർ 23 വ്യാഴാഴ്ച ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്‌കൂൾ സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുട്ടി തന്നെ മുട്ട ആവശ്യപ്പെട്ടതാണെന്നും നിർബന്ധിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. അധ്യാപകൻ വിദ്യാർഥികളോട് മുട്ട വേണോയെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി കൈ ഉയർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. ഒരു വിദ്യാർത്ഥിയെയും മുട്ട കഴിക്കാൻ നിർബന്ധിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033