ബെംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച് എംഎല്‍എ മരിച്ചു. കോണ്‍ഗ്രസ് എംഎല്‍എയായ ബി നാരായണ്‍ റാവു ആണ് മരിച്ചത്. 65 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെംഗളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു.
കര്‍ണാടകയിലെ ബീദാര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് നാരായണ്‍ റാവു. കോവിഡ് ബാധയെ തുടര്‍ന്ന് സെപ്റ്റംബര്‍ 11നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡല്‍ഹി എയിംസില്‍ കോവിഡ് ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്. കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാ അംഗമായ അശോക് ഗാസ്തിയും കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു.