തിരുവല്ല പെരിങ്ങരയിൽ സാമുഹിക വിരുദ്ധർ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പൊടിയാടി-പെരിങ്ങര റോഡിൽ നെടിയാരത്തിൽപടിയിൽ റോഡിലും ജലാശയത്തിലും പതിവാകുന്ന മാലിന്യം തള്ളലിൽ പൊറുതിമുട്ടി നാട്ടുകാരും വാഹനയാത്രികരും. ഇറച്ചിക്കടകളിലെയും മത്സ്യക്കച്ചവട സ്ഥാപനങ്ങളിലെയും അടക്കമുള്ള മാലിന്യമാണ്​ ചാക്കുകളിലും പ്ലാസ്​റ്റിക് കവറുകളിലും കെട്ടി റോഡിലും റോഡിനോട് ചേർന്നുള്ള ജലാശയത്തിലും തള്ളുന്നത്​.

മാലിന്യത്തിൽനിന്നുള്ള ദുർഗന്ധത്തിൽ യാത്രക്കാർ മൂക്കുപൊത്തിയാണ്​ യാത്ര ചെയ്യുന്നത്​. ജലാശയത്തിലെ മാലിന്യം തള്ളൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വഴിതെളിക്കുന്നു. നിരന്തര പരാതികൾക്കൊടുവിൽ നാലുമാസം മുമ്പ്​ ഗ്രാമപഞ്ചായത്ത്​ നേതൃത്വത്തിൽ ഇവിടുത്തെ കാട് വെട്ടിത്തെളിച്ചിരുന്നു. ജലാശയത്തിലടക്കം കെട്ടിക്കിടന്ന മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയിരുന്നു. എന്നാൽ, മഴക്കാലമായതോടെ വീണ്ടും കാട് വളർന്നതോടെയാണ്​ മാലിന്യം തള്ളൽ വീണ്ടും വർധിച്ചത്.

സ്കൂട്ടറിലെത്തിച്ച മാലിന്യച്ചാക്ക് ജലാശയത്തിലേക്ക് പട്ടാപ്പകൽ തള്ളാൻ ശ്രമിച്ച മധ്യവയസ്കനെ ഏതാനും മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ കൈയോടെ പിടികൂടിയിരുന്നു. മാലിന്യം ഉപേക്ഷിക്കുന്നത്​​ തടയുന്നതിന്​ പ്രദേശവാസികളെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡിനു രൂപം നൽകുമെന്നും നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...