കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി തമിഴ്‌നാടും കര്‍ണാടകയും. അത്യാവശ്യം ഇല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നാണ് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശം.

ഇന്ന് വൈകുന്നേരത്തോടെ ചെക് പോസ്റ്റുകള്‍ അടയ്ക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുകയാണ്. നിലവില്‍ എല്ലാ വാഹനങ്ങളും പരിശോധിച്ച്‌ മരുന്നു തളിച്ച ശേഷമാണ് തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നത്. കോയമ്പത്തൂര്‍, തേനി, കന്യാകുമാരി ഉള്‍പ്പെടെയുള്ള അതിര്‍ത്തിപ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വാളയാര്‍ വഴി അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തിവിടും.

നേരത്തെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലും തമിഴ്നാട് സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. അതേസമയം കേരളത്തിലേക്കുള്ള ബസുകള്‍ കര്‍ണാടക ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ തടയുകയാണ്. ഇനി സര്‍വീസ് നടത്തരുതെന്ന് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറഞ്ഞു. ഗുണ്ടല്‍പേട്ട്, ബാവലി ചെക്‌പോസ്റ്റുകളില്‍ ആണ് ബസുകള്‍ തടഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...