18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ കര്‍ണ്ണാടക

For full experience, Download our mobile application:
Get it on Google Play

ബംഗലൂരു : 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കുന്നത് താല്‍ക്കാലിമായി നിര്‍ത്തിവെയ്ക്കാന്‍ കര്‍ണ്ണാടക. മെയ് 14 മുതല്‍ സംസ്ഥാനത്ത് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ കൊവിഡ് വാക്സിന്‍ കുത്തിവെയ്പ്പ് ഉണ്ടായിരിക്കൂ എന്നാണ് സര്‍ക്കാരിന്റെ  പുതിയ ഉത്തരവ്. സംസ്ഥാനത്തെ എല്ലാ കൊവിഡ് വാക്സിന്‍ സെന്ററുകളിലും ഇത് ബാധകമാണ്.

നിലവിലെ അവസ്ഥ പരിഗണിച്ച് രണ്ടാം ഡോസ് ആവശ്യമുള്ളവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് വാങ്ങിയ വാക്സിന്‍ ഉപയോഗിക്കുന്നതിനാണ് ഈ നീക്കം എന്നാണ് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവന പറയുന്നത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വാങ്ങിയ വാക്സിന്‍ 18 വയസു മുതല്‍ 45 വയസുവരെയുള്ള വിഭാഗത്തിന് ഉപയോഗിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ വാങ്ങിയ വാക്സിനും ഇപ്പോള്‍ രണ്ടാം ഡോസ് സ്വീകരിച്ചവര്‍ക്ക് വിതരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനാല്‍ മെയ് 14ന് ശേഷം വാക്സിനേഷന് ബുക്ക് ചെയ്ത് 18 വയസു മുതല്‍ 45 വയസുവരെയുള്ള വിഭാഗത്തിന്റെ  ബുക്കിംഗും ലഭ്യമാകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പറയുന്നു. ഈ ഗ്രൂപ്പിനുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത് സര്‍ക്കാര്‍ പിന്നീട് അഠിയിക്കുമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...