മാക്കൂട്ടം ചുരം റോഡ് അടച്ച കര്‍ണാടകത്തിന്റെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനo : കണ്ണൂര്‍ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച്‌ മാക്കൂട്ടം ചുരം റോഡടച്ച കര്‍ണാടകത്തിന്റെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനത്തിനെതിരെന്ന് കണ്ണൂര്‍ കളക്ടര്‍ ടി. വി സുഭാഷ്. ഇതു സംബന്ധിച്ച്‌ കളക്ടര്‍ കര്‍ണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നെന്നും ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ കത്ത് ലഭിച്ച ശേഷം തുടര്‍ നടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടകം ഉറപ്പ് നല്‍കിയിരുന്നു. ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ വഴി അടച്ചതിനെത്തുര്‍ന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസര്‍ഗോട്ട് ഇന്നലെ മാത്രം മരിച്ചത് രണ്ടുപേരാണ്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബേബിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ശേഖറിന്റെ ചികിത്സ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...