ന്യൂഡൽഹി : രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊലപ്പെട്ട സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ശ്യാം നഗർ പോലീസ് സ്റ്റേഷിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ(എസ്എച്ച്ഒ), ബീറ്റ് കോൺസ്റ്റബിൾ എന്നവരെ സസ്പെൻഡ് ചെയ്തതായി ജയ്പൂർ പോലീസ് കമ്മീഷണർ. ഇരുവർക്കുമെതിരെ നടപടി വേണമെന്ന് സുഖ്ദേവ് സിംഗിൻ്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം ബുധനാഴ്ച രാത്രി വൈകി അവസാനിച്ചെങ്കിലും പല നഗരങ്ങളിലും ഇപ്പോഴും പ്രകടനങ്ങൾ തുടരുകയാണ്. പ്രതികളെ 72 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് പോലീസ് രേഖാമൂലം ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഗോഗമേദിയുടെ ഭാര്യ ഷീല ഷെഖാവത്ത് പറഞ്ഞു.
ഇതോടെയാണ് പല നഗരങ്ങളിലും പ്രതിഷേധം അവസാനിച്ചത്. അതേസമയം കർണി സേനാ തലവന്റെ മൃതദേഹം ജയ്പൂരിലെ രജപുത്ര ഭവനിൽ പൊതുദർശനത്തിന് വച്ചു. രാവിലെ 7 മുതൽ ആരംഭിച്ച പൊതുദർശനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പൊതുദർശനത്തിന് ശേഷം മൃതദേഹം റോഡ് മാർഗം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഗോഗമേദിയിലേക്ക് കൊണ്ടുപോകും. അന്ത്യകർമങ്ങൾ ഇവിടെ പൂർത്തിയാക്കും. ചൊവ്വാഴ്ചയാണ് സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊല്ലപ്പെട്ടത്. അക്രമികൾ വീട്ടിൽ കയറി വെടിവച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. ഹരിയാന സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033