പത്തനംതിട്ട നഗരത്തിലെ മൂന്നാമത് വെൽനെസ് സെൻ്റർ പണി പൂർത്തിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  : നഗരത്തിലെ മൂന്നാമത് വെൽനെസ് സെൻ്റർ പണി പൂർത്തിയാകുന്നു. നാലാം വാർഡ് വഞ്ചികപൊയ്കയിൽ പ്രവർത്തനം ആരംഭിക്കുന്ന സെൻ്ററിൻ്റെ സേവനം ഒന്നു മുതൽ അഞ്ച് വരെ വാർഡിലെ ജനങ്ങൾക്ക് പ്രയോജനകരമാകും. വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച ഹെൽത്ത് സെന്ററാണ് ആണ് ജനകീയ ആരോഗ്യ കേന്ദ്രമായി രൂപാന്തരം പ്രാപിക്കുന്നത്. ഇതോടെ നഗരസഭ പ്രഖ്യാപിച്ച 3 വെൽനെസ് സെൻ്ററുകളും പോളി ക്ലിനിക്കും യാഥാർത്ഥ്യമാവുകയാണ്. പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ്സ് റൂം ശൗചാലയം, ഫാർമസി, നേഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളോടെയാണ് സെൻറർ പ്രവർത്തനം ആരംഭിക്കുന്നത്.

ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ്നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ സേവനത്തിനായി ഉണ്ടാകും. നഗരസഭ ചെയർമാൻ അധ്യക്ഷനായുള്ള സമിതിയെയാണ് പദ്ധതികളുടെ സമയബന്ധിത നിർവഹണത്തിനായി ധനകാര്യ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസറും ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. ഭരണ സമിതി വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ പദ്ധതികൾ നടപ്പിലാക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടു : പ്രതിഷേധം ശക്തം

0
റാന്നി : നിർമ്മാണം പുരോഗമിക്കുന്ന ഇട്ടിയപ്പാറ-ബംഗ്ലാംകടവ് റോഡിൽ കുഴി രൂപപ്പെട്ടത്...

ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും

0
തിരുവനന്തപുരം: ഡോ.ഡി സജിത് ബാബു സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറാകും. കേരളം...

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

0
തിരുവനന്തപുരം: കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി...

മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും വിഷയത്തിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്നും...

0
മലപ്പുറം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ നടന്നത് ജാതീയമായ...