പത്തനംതിട്ട : ഇന്ത്യയിലെ കര്‍ഷക സംഘടനകന്‍ നടത്തുന്ന ഭാരത് ബന്ദിന്റെ ഭാഗമായും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും കര്‍ഷക കോണ്‍ഗ്രസ് 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന ധര്‍ണ്ണയുടെ ഭാഗമായി പത്തനംതിട്ട പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. കെ.പി.സി.സി അംഗം പി.മോഹന്‍ രാജ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലേ കാര്‍ഷിക മേഖലയെ കുത്തകകള്‍ക്ക് അടിയറ വെയ്ക്കുവാന്‍ ഒരു കാരണവശാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അനുവദിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അജി അലക്സ് അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാര്‍, ഡി സി സി. സെക്രട്ടറി സാമുവല്‍ കിഴക്കുപുറം , കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, ജില്ല കോണ്‍ഗ്രസ്സ് കമ്മിറ്റി അംഗങ്ങളായ റെനിസ് മുഹമ്മദ്, കെ.കെ ജയിന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.