പത്തനംതിട്ട : കനത്ത പ്രതിഷേധം കണക്കിലെടുക്കാതെ കർഷക ബിൽ പാസാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കർഷക ലോംഗ് മാർച്ചുമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് കിസാൻ കോ ബച്ചാവോ, ദേശ് കോ ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി കളിക്കൽ പടിയിൽ നിന്നും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് ട്രാക്ടറിലും, നഗ്നപാദരായും സംഘടിപ്പിച്ച മാർച്ചിൽ പ്രവർത്തകർ കർഷക ബിൽ കത്തിച്ചു പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട ലോംഗ് മാർച്ച് ഉദ്ഘാടനം ചെയ്തു. കോവിഡ്- 19 ൻ്റെ അതിതീവ്ര ആശങ്കകൾക്കിടയിൽ പുതിയ കർഷകവിരുദ്ധ നിയമങ്ങളിലൂടെ കേന്ദ്ര സർക്കാർ കർഷകരെ കൂട്ട ആത്മഹത്യക്ക് പ്രേരിപ്പിക്കുകയാണെന്ന് നഹാസ്പത്തനംതിട്ട പറഞ്ഞു.
ജിതിൻരാജ് അദ്ധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി ആരിഫ് ഖാൻ, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡൻ്റ് ബിജോയ് റ്റി മാർക്കോസ്, റെന്നി കൊടുവശ്ശേരി, അഘോഷ് വി സുരേഷ്,നിതീഷ് നിരണം,സ്റ്റാലിൻ മണ്ണൂരേത്ത്, അജാസ് അബൂബക്കർ, തൗഫീക്ക് രാജൻ, ഷെമീർ തടത്തിൽ, അജ്മൽതിരുവല്ല, ജസ്റ്റിൻ ജയിംസ്, പ്രശാന്ത് മൂളിക്കൻ, അരുൾ നായിക്കമഠത്തിൽ, ഷിജോകെഡെന്നി, മൃദുൽ മധു, സുജിത്ത് രാജു, ജിബിൻ ചിറക്കടവിൽ ,ജെറിൻ തോട്ടുപുറം,സിനു എബ്രഹാം, അനസ് അസ്ഹർ, ഷാഫിഖ് ജമാൽ, ശ്രീനാഥ് എം എസ്, മുഹമ്മദ് റാഫി, അഫ്സൽ പന്തളം, സജിൻ സീതി, ജോജി തോമസ്, അൽഅമീൻ വിൻസൻ്റ് ചിറക്കാല, ജോമോൻ ചെറുകോൽ, ഷൈജു അട്ടച്ചാക്കൽ, ബൈജു കാട്ടൂർ, അൻസാരി കാട്ടൂർ ,റസാഖ് അങ്ങാടി, ജിതിൻ ജയിംസ്, നജീം ഷെയ്ഖ്, ബിലാൽ, സച്ചിൻ നിരണം എന്നിവർ നേതൃത്വം നൽകി.