Monday, April 21, 2025 3:15 am

കർഷക സംഘം പ്രചരണജാഥ ഇന്ന് മുതൽ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കർഷക സംഘം പ്രചരണജാഥ ഇന്ന് മുതൽ ആരംഭിക്കും.ബഫർ സോൺ വിഷയത്തിൽ മലയോര മേഖലയിൽ ആശങ്ക പരത്തുന്ന വ്യാജ പ്രചാരകരെ തിരിച്ചറിയണമെന്ന് അഭ്യർത്ഥിച്ച് കേരള കർഷകസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മലയോരമേഖലയിൽ സംഘടിപ്പിക്കുന്ന
പ്രചരണ ജാഥ ഇന്ന് ചാത്തൻ തറയിൽ നിന്നും ആരംഭിക്കും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം ഉദ്ഘാടനം ചെയ്യും.

വന്യ ജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷണ പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ( ബഫർ സോൺ) ആക്കണമെന്ന സുപ്രീം കോടതി വിധിയെ തുടർന്ന് ചില കേന്ദ്രങ്ങൾ മലയോര മേഖലയിൽ വ്യാപകമായി വ്യാജ പ്രചരണങ്ങൾ നടത്തിവരികയാണ്. വസ്തുതാ വിരുദ്ധ പ്രചരണങ്ങളിലൂടെ ജനങ്ങളിൽ ആശങ്ക പരത്തുകയും അതുവഴി രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നതാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ തന്നെ പത്തനംതിട്ട ജില്ലയിൽ ബഫർ സോണിൽ വരിക പെരുനാട് പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലെ ചില ഭാഗങ്ങളും സീതത്തോട് പഞ്ചായത്തിലെ ഗവി വാർഡുമാണ്.
ജനവാസ മേഖലകളായ പ്രദേശങ്ങളേയും ബഫർ സോണിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.

കോടതി വിധി കേരളത്തിൽ നടപ്പിലാക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടി രാജ്യത്ത് കേരള സർക്കാർ മാത്രമാണ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുള്ളത്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാന ഉത്തരവാദിത്തമായി കാണുന്നതിനാലാണ് സർക്കാർ തുടർ നിയമനടപടികൾ സ്വീകരിച്ചത്.ഉപഗ്രഹ സർവ്വേയിലൂടെ തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ വിട്ടു പോയവ ഫീൽഡ് സർവ്വേയിലൂടെ കൂട്ടിച്ചേർത്ത് ജനങ്ങളുടെ അഭിപ്രായങ്ങളും, പരാതികളും കേട്ട് മാത്രമേ സർക്കാർ അവസാന റിപ്പോർട്ട് തയ്യാറാക്കുകയുള്ളു എന്നും വ്യക്തമാക്കിയിട്ടുണ്ട്.ജില്ലയിലെ മലയോര മേഖലയിലാകെ ചില സംഘടനകൾ വ്യാപക വ്യാജ പ്രചരണമഴിച്ചുവിട്ടിരിക്കു കയാണ്.

മലയോര മേഖലയിലെ പ്രശ്നങ്ങൾ രാഷ്ട്രീയ-സാമ്പത്തിക താല്പര്യത്തോടെ സർക്കാരിനെതിരെ വഴിതിരിച്ചുവിടുന്ന സമീപനമാണ് ഇക്കൂട്ടർ കഴിഞ്ഞ കാലങ്ങളിലെല്ലാം സ്വീകരിച്ചിട്ടുള്ളത്.അതിൻ്റെ തനിയാവർത്തനമാണ് ബഫർ സോൺ ബാധകമാകാത്ത മലയോര മേഖലയിലെ ബഹു ഭൂരിപക്ഷം പ്രദേശത്തും ഇക്കൂട്ടർ നടത്തുന്ന വ്യാജ പ്രചരണം. ജനങ്ങളെ ആശങ്കയിലാക്കാനും, അതുവഴി സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാനും നടത്തുന്ന കുപ്രചരണം മലയോര ജനത തള്ളിക്കളയണമെന്നഭ്യർത്ഥിച്ച് കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ 2022 ഡിസംബർ 27, 28 തീയതികളിൽ മലയോര മേഖലയിൽ നടത്തുന്ന പ്രചരണ ജാഥ പരിപാടിയിൽ മലയോര മേഖലയിലെ മുഴുവൻ കർഷകരെയും ബഹുജനങ്ങളെയും അണിനിരത്തുമെന്ന് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അറിയിച്ചു.

ഇന്ന് (27/12/2022)
4 മണിക്ക് പ്രചരണ ജാഥയുടെ ഉദ്ഘാടനം
കൊല്ലന്മുള ചാത്തൻ തറ ജംഗ്ഷനിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം
രാജു എബ്രഹാം മുൻ എം എൽ എ നിർവഹിക്കും.
ജാഥ ക്യാപ്റ്റനായി കർഷക സംഘം സംസ്‌ഥാന കമ്മിറ്റി അംഗം എ പദ്മകുമാർ മുൻ എം എൽ എയും
ജാഥ മാനേജരായി പ്രസാദ് എൻ ഭാസ്കറും
വൈസ് ക്യാപ്റ്റൻമാരായി കർഷകസംഘം ജില്ലാ സഹഭാരവാഹികളായ ആർ ഗോവിന്ദ്, കെ പി സുഭാഷ് കുമാർ എന്നിവരും
ജാഥ അംഗങ്ങളായി കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജേക്കബ് വളയംപള്ളിൽ, കെ എസ് സുരേഷൻ, കെ. പ്രകാശ് കുമാർ, സി കെ. നന്ദ കുമാർ, എൻ ലാലാ ജി, ത്യാഗരാജൻ എന്നിവരും ഉണ്ടാകും.

28-12-2022 ബുധനാഴ്ച
രാവിലെ 9 മണിക്ക് ആങ്ങമൂഴിയിൽ കർഷക സംഘം സംസ്‌ഥാന ജോയിന്റ്സെക്രട്ടറി
അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജാഥ
9.45 സീതത്തോട്
10.30 ചിറ്റാർ,
11.00 വയ്യാറ്റുപുഴ,
11.45 :തണ്ണിത്തോട്,
12.30 തേക്ക്തോട്
ഉച്ചയ്ക്ക്
2 മണിക്ക് കോന്നി ടൗൺ,
2.45 നു പുളിഞ്ചാണി,
3.30 നു അരുവാപ്പുലം പഞ്ചായത്ത്‌ പടി,
4 മണിക്ക് കല്ലേലി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട്
5 മണിക്ക് കൊക്കാത്തോട്ടിൽ ജാഥയുടെ
സമാപനം
ഉദ്ഘാടനം കർഷക സംഘം ജില്ലാ ട്രെഷറർ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...