പത്തനംതിട്ട : കഴിഞ്ഞ ഏഴു മാസക്കാലമായി നീതിക്കും നിലനിൽപ്പിനും വേണ്ടി പോരാടുന്ന കർഷക സമരത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിഷേധ നിലപാടുകൾ പിൻവലിച്ച് സമരം ന്യായമായി ഒത്തു തീർപ്പാക്കണമെന്നും മൂന്നു കരിനിയമങ്ങൾ പിൻവലിക്കണമെന്നും സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുന്നിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണാ സമരം കിസാൻ സഭാ ജില്ലാ സെക്രട്ടറി ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക ജനത ജില്ലാ എക്സിക്യൂട്ടീവ് അംഗം സുമേഷ് ഐശ്വര്യ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ. ജയകുമാർ, കർഷക സംഘം മേഖലാ സെക്രട്ടറി പി.കെ. ദേവാനന്ദ്. കർഷക സംഘം ഏരിയാ പ്രസിഡന്റ് പി.ഷംസുദ്ദിൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സി.ഗോപാലകൃഷ്ണൻ, ഹാരിസ് വെട്ടിപ്രം തുടങ്ങിയവർ സംസാരിച്ചു.