സംയുക്ത കർഷക സമിതി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണാ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ ഏഴു മാസക്കാലമായി നീതിക്കും നിലനിൽപ്പിനും വേണ്ടി പോരാടുന്ന കർഷക സമരത്തെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിഷേധ നിലപാടുകൾ പിൻവലിച്ച് സമരം ന്യായമായി ഒത്തു തീർപ്പാക്കണമെന്നും മൂന്നു കരിനിയമങ്ങൾ പിൻവലിക്കണമെന്നും സംയുക്ത കർഷക സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന വ്യാപകമായി കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുന്നിൽ സംഘടിപ്പിക്കുന്ന സമരത്തിന്റെ  ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണാ സമരം കിസാൻ സഭാ ജില്ലാ സെക്രട്ടറി ജിജി ജോർജ് ഉദ്ഘാടനം ചെയ്തു. കർഷക ജനത ജില്ലാ എക്സിക്യൂട്ടീവ് അംഗം സുമേഷ് ഐശ്വര്യ അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ്  അഡ്വ.കെ. ജയകുമാർ, കർഷക സംഘം മേഖലാ സെക്രട്ടറി പി.കെ. ദേവാനന്ദ്. കർഷക സംഘം ഏരിയാ പ്രസിഡന്റ്  പി.ഷംസുദ്ദിൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി സി.സി.ഗോപാലകൃഷ്ണൻ, ഹാരിസ് വെട്ടിപ്രം തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...