ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് ജിഗ്നേഷ് മേവാനി എംഎല്‍എ. ദളിതനാണെങ്കിലും രാഷ്ട്രപതി അവരോടൊപ്പം നില്‍ക്കുമെന്ന് കരുതാനാവില്ലെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു.
ദരിദ്രരുടെയും കര്‍ഷകരുടെയും താല്‍പര്യങ്ങള്‍ക്കനുസരിച്ച് അദ്ദേഹം ചിന്തിക്കില്ല, എന്നാല്‍ ഉയര്‍ന്നതെന്ന് വിളിക്കപ്പെടുന്ന ജാതിയില്‍ ജനിച്ചതുകൊണ്ട് ഒരാള്‍ ദരിദ്രര്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളാകണം എന്നില്ലെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.
രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ബില്ലില്‍ ഒപ്പുവെച്ചത്. ബില്ലില്‍ ഒപ്പ് വെക്കരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് പ്രസിഡന്റ് ബില്ലിന് അംഗീകാരം നല്‍കിയത്.