ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ഇന്ന് തുടക്കമാകും

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇടയാറന്മുള ചെറുപ്പുഴയ്ക്കാട്ട് ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവവും സപ്താഹയജ്ഞവും ഇന്ന് മുതൽ 13 വരെ നടക്കും. വ്യാഴാഴ്ച രാവിലെ അഞ്ചിന് നിർമാല്യദർശനം, കാർത്തിക ദർശനം. ഒൻപതിന് കാർത്തിക പൊങ്കാലയ്ക്ക് സിനിമാ സീരിയൽ താരം കുമാരി ലക്ഷ്മി കീർത്തന ഭദ്രദീപ പ്രകാശനം നടത്തുന്നതിനെ തുടർന്ന് ക്ഷേത്ര മേൽശാന്തി ശ്രീകാന്ത് നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് ദീപംപകരും. 10-ന് തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നവകം, ശ്രീഭൂതബലി, 12.30-ന് നടക്കുന്ന കാർത്തികസദ്യ എൻ.എസ്.എസ്. ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ ഉദ്ഘാടനംചെയ്യും.

വൈകിട്ട് അഞ്ചിന് ആൽത്തറ കാർത്തിക മണ്ഡപത്തിലേക്ക് കാർത്തിക എഴുന്നള്ളിപ്പിനെ തുടർന്ന് ആൽത്തറമേളം. 7.30-ന് ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിൽനിന്നും ആപ്പിണ്ടി വരവ്, 11-ന് വീരനാട്യം, പുലർച്ചെ രണ്ടിന് വിളക്കിനെഴുന്നള്ളിപ്പ്, വ്യാഴാഴ്ച ആരംഭിക്കുന്ന സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപപ്രതിഷ്ഠയ്ക്ക് ശേഷം പകൽ 2.30 മുതൽ മാഹാത്മ്യപ്രഭാഷണം നടക്കും. എല്ലാ ദിവസവും 6.30 മുതൽ ഭാഗവത പാരായണം. രണ്ടുമുതൽ ഭാഗവത പാരായണം. എട്ടിന് വൈകിട്ട് 7.30-ന് ഭക്തിഗാനമേള. 10-ന് വൈകിട്ട് 7.15-ന് നൃത്തസന്ധ്യ. 11-ന് വൈകിട്ട് 7.30-ന് ഭജനാമൃത ജപലയം. 13-ന് വൈകിട്ട് 4.30-ന് ഇടയാറന്മുള വിളക്ക്മാടം കൊട്ടാരത്തിലേക്ക് അവഭൃഥസ്‌നാന ഘോഷയാത്ര, 6.45-ന് തിരു എഴുന്നള്ളത്ത്, 10.30-ന് ഗാനമേള.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....