ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല നടന്നു. കോവിഡ് സാഹചര്യത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് പൊങ്കാല അര്‍പ്പിച്ചത്. എന്നാലും അനേകം ഭക്തരാണ് ക്ഷേത്രത്തില്‍ എത്തിയത്. രാവിലെ 10 മണിയോടെ ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്ങാല അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്.
പുലര്‍ച്ചെ നാലിന് മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടിമരചുവട്ടില്‍ പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് ക്ഷേത്രമുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പില്‍ അഗ്നിപകര്‍ന്നു. കോവിഡ് മഹാമാരിയില്‍ നിന്നും നാടിന്റെ മോചനത്തിനായുള്ള പ്രാര്‍ത്ഥനയോടെയായിരുന്നു ഇത്തവണത്തെ പൊങ്കാല സമര്‍പ്പണം നടന്നത്.