ചെങ്ങന്നൂർ : വാസയോഗ്യമായ വീടില്ലാതിരുന്ന വെണ്മണി ചാങ്ങമല പുത്തൻവിളയിൽ ശിവരാജൻ (രഘു), ഗിരിജ ദമ്പതികൾക്ക് കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി നിർമ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടീൽ സജി ചെറിയാൻ എം എൽ എ നിർവഹിച്ചു.
ഫാദർ ഫ്രാൻസിസ് അനുഗ്രഹ ശുശ്രൂഷ നടത്തി. കരുണ വെണ്മണി ഈസ്റ്റ് മേഖലാ കമ്മറ്റിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. സ്വാഗത സംഘം ചെയർമാൻ റജി മാമ്മൻ ചsങ്ങിൽ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിസി അജിത, ജില്ലാ പഞ്ചായത്ത് അംഗം ജെബിൻ പി വർഗ്ഗീസ്, സിപിഐ എം വെണ്മണി ഈസ്റ്റ്, വെസ്റ്റ് സെക്രട്ടറിമാരായ പി ആർ രമേശ് കുമാർ, നെൽസൺ ജോയി, ആർ രാജഗോപാൽ, ജയിംസ് ശാമുവേൽ, വേണുഗോപാലക്കുറുപ്പ്, വെൻസക്ക് ജിബു ടി ജോൺ, സി ആർ ഷിജു, കെ ശ്യാംകുമാർ, കെ ആർ രാജേഷ് എന്നിവർ സംസാരിച്ചു. കൺവീനർ ബി ബാബു സ്വാഗതം പറഞ്ഞു.