കൊച്ചി : കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ചികിത്സ നല്‍കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍ അറിയച്ചതിനു പിന്നാലെ സര്‍ക്കാര്‍ 141 കോടി അനുവദിച്ചു. കുടിശ്ശിക 200 കോടി ആയതിനാല്‍ പിന്മാറുമെന്ന് ആശുപത്രികള്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.
കാന്‍സര്‍, ഹൃദ്രോഗം, നാഡീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ലക്ഷങ്ങളുടെ ചികിത്സ ആവശ്യമുള്ളവര്‍ ഒന്നാം തീയതി മുതല്‍ ദുരിതത്തിലാകും. അന്നുമുതല്‍ കാസ്പ് ആനുകൂല്യം സ്വകാര്യ ആശുപത്രികള്‍ നല്കില്ല. ആറു മാസത്തിലേറെയായുള്ള 200 കോടി കുടിശ്ശിക ലഭിക്കണമെന്നാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം.
റിലയന്‍സിനായിരുന്നു ഇന്‍ഷുറന്‍സ് കരാര്‍. 2 മാസം മുന്‍പ് കാസ്പ് നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്ന ബുധനാഴ്ച മുതല്‍ ആനുകൂല്യം നല്കില്ലെന്നാണ് സംഘടന സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ അപ്രായോഗികമെന്നാണ് ആശുപത്രികളുടെ വാദം.