പത്തനംതിട്ട : 2024 വർഷത്തെ മികച്ച വിവരാവകാശ പ്രവർത്തകർക്കുള്ള കേരള ജന വേദി ഏർപ്പെടുത്തിയ കേരള ജന വേദി കാരുണ്യ പുരസ്കാരത്തിന് പത്തനംതിട്ട മലയാലപ്പുഴ താഴം.പി.ഒ, അറപ്പുരയ്ക്കൽ വീട്ടിൽ മഞ്ജു ലാൽ അർഹയായി. പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റങ്ങളെ കുറിച്ചുള്ള വിവരം വിവരാവകാശ നിയമപ്രകാരം ചോദിച്ചു പുറത്തുകൊണ്ടു വരികയും ഇവരുടെ പരാതിയെ തുടർന്ന് സർക്കാർ കയ്യേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തി കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.കെഎസ്ആർടിസി ജീവനക്കാരിയായ മഞ്ജു ലാൽ ജീവനക്കാരോടും പൊതുജനങ്ങളോടും വളരെ മാന്യമായ രീതിയിലും കരുണയോടു കൂടിയും ആണ് പെരുമാറുന്നത്. ഈ വിഷയങ്ങൾ പരിഗണിച്ചാണ് മഞ്ജൂലാലിനെ അവാർഡിനു കേരളത്തിന്റെ ആദ്യത്തെ വിവരാവകാശ കമ്മീഷണർ ജസ്റ്റീസ്റ്റ്. പി.എൻ. വിജയകുമാർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഏബ്രഹാം തടിയൂർ, ഡോ.റെനീറ്റാ മാത്യു,വിവരാവകാശ പ്രവർത്തകൻ റഷീദ് ആ നപ്പാറ എന്നിവർ ഉൾപ്പെട്ട കമ്മിറ്റി പരിഗണിച്ചത്.
ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ്റ്റ്. കെ.റ്റി.തോമസ്,കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് പി കെ ഷംസുദ്ദീൻ, ജസ്റ്റീസ്റ്റ്. എം.ആർ. ഹരിഹരൻ നായർ, മുൻ വിവരാവകാശ കമ്മീഷണർമാരായ പി.എൻ .വിജയകുമാർ, എം.എൻ .ഗുണവർദ്ദനൻ, വിവരാവകാശ പ്രവർത്തകനും എറണാകുളം ഉപഭോക്തൃ കമ്മീഷൻ പ്രസിഡന്റുമായ ഡി.ബി. ബിനു,സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ റെജി ജോർജ്ജ്, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.ആർ. അശോക് കുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്ക്കാരം നൽകിയിരുന്നത്. വിവരാവകാശ നിയമത്തിന്റെ 24ാം വാർഷിക ദിനത്തിൽ ഒക്ടോബർ 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മഞ്ജു ലാലിന് പുരസ്കാരം നൽകി ആദരിക്കും.