ചൂരല്‍മല-മുണ്ടക്കൈ ദുരന്തം ; പുനരധിവാസ പദ്ധതി വിവരങ്ങള്‍ പഞ്ചായത്തിനെ അറിയിക്കുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മേപ്പാടി : ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ പദ്ധതി വിവരങ്ങള്‍ ജില്ലാ പഞ്ചായത്തിനെ അറിയിക്കുന്നില്ലെന്ന് പരാതി. പുനരധിവാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടത്തിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാര്‍, ചൂരല്‍മല വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ അടക്കമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്കുള്ള പുനരധിവാസ സ്ഥലങ്ങള്‍ കണ്ടത്തിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് ഷംഷാദ് മരക്കാര്‍ പറഞ്ഞു. പുനരധിവാസ നടപടികള്‍ പഞ്ചായത്തിനെ അറിയിക്കുന്നില്ലെന്ന് നൂറുദ്ദീനും ആരോപിച്ചു. പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ കഴിയുന്നില്ലെന്നും നൂറുദ്ദീന്‍ പറഞ്ഞു.

ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും വാസയോഗ്യമായ സ്ഥലം ഏതാണെന്ന് ജനങ്ങളെ അറിയിക്കണമെന്നും ജനപ്രതിനിധികള്‍ പറഞ്ഞു അതേസമയം പുനരധിവാസം സാധ്യമാകുമോ എന്ന ആശങ്കയിലാണ് ചൂരല്‍മല-മുണ്ടക്കൈ ദുരിതബാധിതരില്‍ പലരും. കല്‍പ്പറ്റയിലും മുണ്ടേരിയിലും പരിസര പ്രദേശങ്ങളിലുമാണ് ദുരിതബാധിതരില്‍ അധികവും താമസിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റ് ഗൗസുകളിലും സ്‌കൂളുകളിലും മറ്റുമാണ് ഇവര്‍ക്ക് താത്ക്കാലിക വാസസ്ഥലം ഒരുക്കിയിരിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് മുണ്ടേരിയില്‍ താമസിക്കുന്ന കുടുംബം പറയുന്നു. ദുരിതബാധിതരെ ഒരുമിച്ച് പുനരധിവസിക്കണമെന്നാണ് ആഗ്രഹമെന്നും പുനരധിവാസവുമായി ബന്ധപ്പെട്ട് പുറത്തുനടക്കുന്ന കാര്യങ്ങളൊന്നും കൃത്യമായി അറിയില്ലെന്നും ദുരിത ബാധിതര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...