എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ വെട്ടിലായി മുഖ്യമന്ത്രിയും കോൺഗ്രസും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കടുത്ത വെട്ടിലായിരിക്കുകയാണ് മുഖ്യമന്ത്രിയും കോൺഗ്രസും. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് സിപിഎം യുവജന സംഘടനകളുടെ തീരുമാനം. എന്നാൽ സെൽഫി എടുത്തു എന്നതിന്‍റെ പേരിൽ മുഖ്യമന്ത്രിയെ സംശയമുനയിൽ നിർത്തരുതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ ഇന്ന് പറഞ്ഞു. വിവാദങ്ങൾക്കിടയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ മുൻ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിക്കും.

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായ വാഹനപരിശോധനയ്ക്കിടയിലാണ് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ എന്ന് സ്വയം അവകാശപ്പെട്ട മുഹമ്മദ് ഹുസൈനും മറ്റ് രണ്ട് പേരും 139.29 ഗ്രാം എംഡിഎംഎയുമായി കാലിക്കടവിൽ വെച്ച് പിടിയിലായത്. പ്രതിയുടെ പ്രൊഫൈലിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്ററെന്ന പദവി വെച്ചാണ് സിപിഎം വ്യാപകര പ്രചാരണം തുടങ്ങിയത്. ആദ്യഘട്ടത്തിലെ മുഖ്യമന്ത്രിയുടെ മൗനം പാർട്ടിയെ പ്രതിരോധത്തിലാത്തി. പിന്നാലെയാണ് നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച് പോലീസ് മർദ്ദനമേറ്റവരാണ് ഹുസൈൻ എന്നും അന്ന് മുതലാണ് തനിക്ക് പരിചയമെന്നും വി ഡി സതീശൻ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ...

0
ഡൽ‌ഹി: വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് ഹീനമായ ചതി പ്രയോഗമെന്ന് സിപിഐഎം ജനറൽ...

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...