കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്,

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. 11ന് കൊച്ചി ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയത്. മൊയ്തീന് മൂന്നാംതവണയാണ് ഇഡി നോട്ടീസ് നല്‍കുന്നത്. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് രണ്ടു തവണ നോട്ടീസ് നല്‍കിയപ്പോഴും മൊയ്തീന്‍ ഹാജരായിരുന്നില്ല.

ഇഡി കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 31നും ഈ മാസം നാലിനും നോട്ടീസ് നല്‍കിയപ്പോഴാണ് അസൗകര്യം അറിയിച്ച് മൊയ്തീന്‍ ഹാജരാകാതിരുന്നത്. ഇഡി ആവശ്യപ്പെട്ട ആദായനികുതി രേഖകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നാണ് മൊയ്തീന്‍ ആവശ്യപ്പെട്ടിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...