തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് വായ്പത്തട്ടിപ്പില്‍ ആരോപണ വിധേയരായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത് ആലോചിക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നു ചേരും. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നത്.
നൂറു കോടിയിലേറെ രൂപയുടെ വായ്പത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ സി.പി.എമ്മിന്റെ ഭരണസമിതിയുടെ ഉത്തരവാദിത്തം സംബന്ധിച്ചാണ് ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ഉദ്യോഗസ്ഥരാണ് നിലവില്‍ പ്രതികള്‍. സമൂഹമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയ കരുവന്നൂര്‍ കേസില്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാടും ചര്‍ച്ചയാകും.
കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാട് ഇതിനോടകം നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും ഇവരെ പാര്‍ട്ടിക്കു പുറത്തു നിര്‍ത്താനാകും ആലോചന. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്.