ക്ഷേത്രങ്ങളിലെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കിലിട്ട് വരുമാനമുണ്ടാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങളില്‍നിന്ന് വരുമാനം കണ്ടെത്താനൊരുങ്ങി സര്‍ക്കാര്‍. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിച്ച് ഇതില്‍നിന്ന് ലഭിക്കുന്ന പലിശയിലൂടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു പറഞ്ഞു. ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി ക്ഷേത്രങ്ങളിലേക്കു ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണബിസ്കറ്റുകളാക്കി മാറ്റി ബാങ്കുകളില്‍ നിക്ഷേപിക്കും. ഇതില്‍നിന്ന് ലഭിക്കുന്ന 2.5 ശതമാനം പലിശവഴി വര്‍ഷത്തില്‍ 20 കോടിരൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഈ തുക ഉപയോഗിച്ച് ക്ഷേത്രങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലെ 30 ആനകളെ മാസത്തില്‍ രണ്ടുതവണ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. മുന്‍ എ.ഐ.എ.ഡി.എം.കെ. സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആനകള്‍ക്ക് ചികിത്സ നല്‍കിയിരുന്നത്. കൂടാതെ, ക്ഷേത്രപരിസരത്ത് ആനകള്‍ക്ക് കുളിക്കാന്‍ കുളങ്ങള്‍ നിര്‍മിക്കും. ദേവസ്വംവകുപ്പിനുകീഴിലുള്ള ക്ഷേത്രങ്ങള്‍ സ്വകാര്യസ്വത്തല്ലെന്നും ഒരിക്കലും വ്യക്തികള്‍ക്ക് കൈമാറില്ലെന്നും ശേഖര്‍ ബാബു ആവര്‍ത്തിച്ചു.

ക്ഷേത്രങ്ങളില്‍ അഞ്ചുവര്‍ഷത്തിലേറെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഒഴിവുള്ള തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. പത്തുലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്ന 539 ക്ഷേത്രങ്ങളില്‍ കുംഭാഭിഷേകവും നവീകരണവും നടത്താന്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതിനകം ക്ഷേത്ര ഭൂമി കൈയേറിയ ഒട്ടേറെ വ്യക്തികളെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...