Saturday, May 18, 2024 6:06 pm

പത്ത് ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നു ; കേരളത്തിന്‍റെ സാമ്പത്തിക മേഖല പ്രതിസന്ധിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പത്തു ലക്ഷത്തിലേറെ പ്രവാസികള്‍ തൊഴില്‍രഹിതരായി മടങ്ങിയെത്തുന്നതോടെ കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ഉണ്ടാകാന്‍ പോകുന്നത് കനത്ത ആഘാതം. പ്രവാസികള്‍ സംസ്ഥാനത്തേക്ക് അയക്കുന്ന പണം കുത്തനെ കുറയുന്നതിന്‍റെ കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. പ്രവാസി പുനരധിവാസത്തില്‍ സര്‍ക്കാര്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറ ഇളകും.

പ്രവാസിയുടെ വിയര്‍പ്പുകൊണ്ട് ജീവിക്കുന്ന നാടെന്ന് കേരളത്തെ നിസംശയം വിളിക്കാം. സംസ്ഥാനത്തിന്‍റെ മൊത്ത വരുമാനത്തില്‍ 30 ശതമാനവും പ്രവാസികളുടെ സംഭാവനയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള സംസ്ഥാനവും കേരളം തന്നെ. ആഭ്യന്തര വരുമാനത്തില്‍ ഇടിവ് സംഭവിച്ചപ്പോഴെല്ലാം കേരളത്തിന് കൈത്താങ്ങായത് വിദേശ മലയാളികളാണ്. വിവിധ ബാങ്കുകളിലായി പ്രവാസികള്‍ക്ക് സംസ്ഥാനത്തുള്ളത് 2,30,000 കോടി രൂപയുടെ നിക്ഷേപമാണ്.

ഇത്രകാലവും ഓരോ വര്‍ഷവും ഈ തുക ഉയരുകയായിരുന്നു. എന്നാല്‍ ആ ബലം ഇനി അധികനാള്‍ നീളുമോ എന്നതാണ് സംശയം. ലക്ഷക്കണക്കിന് മലയാളികള്‍ ആശ്രയിക്കുന്ന പ്രമുഖ പണകൈമാറ്റ സ്ഥാപനത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ഇതിന്റെ സൂചനയാണ്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ 57 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. നാട്ടിലേക്കുള്ള പണം കൈമാറ്റ ഇടപാടുകള്‍ 70 ശതമാനംവരെ കുറഞ്ഞു.

നാല്‍പതു ലക്ഷം മലയാളികള്‍ രാജ്യത്തിന് പുറത്ത് തൊഴില്‍ ചെയ്യുന്നുണ്ട്. ഇതില്‍ 67 ശതമാനം പ്രൊഫഷനലുകളും ബാക്കിയുള്ളവര്‍ അവിദഗ്ധ തൊഴിലാളികളുമാണ്. രണ്ടു വിഭാഗങ്ങളെയും കൊവിഡ് പ്രതിസന്ധി ഒരുപോലെ ബാധിച്ചു. കേരളത്തിലെ ബാങ്കുകളില്‍ ഉള്ള ആകെ പ്രവാസിനിക്ഷേപം 2020 ല്‍ മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം കൂടിയിരുന്നു.

കൊവിഡ് പ്രതിസന്ധിയോടെ പ്രവാസം എന്നന്നേക്കുമായി അവസാനിപ്പിച്ചവര്‍ അവരുടെ സമ്പാദ്യങ്ങള്‍ കേരളത്തിലേക്ക് മാറ്റിയതാണ് ഇതിനു കാരണമെന്ന് ബാങ്കിങ് വിദഗ്ധര്‍ അനുമാനിക്കുന്നു. ഇതിനെയൊരു നല്ല സൂചനയായി കരുതാനാവില്ല. കാരണം ഓരോ വര്‍ഷവും പ്രവാസി കേരളത്തിലേക്ക് അയച്ചിരുന്ന 95,000 കോടി രൂപയെന്ന ഭീമമായ തുകയില്‍ വലിയ കുറവ് പ്രകടമായിരിക്കുന്നു. രാജ്യമാകെ പ്രവാസി വരുമാന നഷ്ടം ഉണ്ടെങ്കിലും കേരളത്തില്‍ വ്യാപാര മേഖലയില്‍ അടക്കം ഇതിന്റെ പ്രത്യാഘാതം ഗുരുതരമാകും.

ഗള്‍ഫ് യുദ്ധകാലത്തടക്കം മുന്‍പ് പലപ്പോഴും പ്രവാസികള്‍ വെറും കൈയോടെ മടങ്ങിയെത്തിയിട്ടുണ്ട്. ദൃഢ നിശ്ചയത്താല്‍ വീണ്ടും കരപറ്റിയിട്ടുമുണ്ട്. പക്ഷെ ഇത്തവണത്തെ പ്രതിസന്ധി സമാനതകളില്ലാത്ത ഒന്നാണ്. അരനൂറ്റാണ്ട് കേരളത്തെ ഊട്ടിയ പ്രവാസിയെ ഈ കഷ്ടകാലത്തു സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ തകരുക നാം വീമ്പുപറയുന്ന ഈ നവകേരളം തന്നെയാകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയില്‍ നാളെയും (19), തിങ്കളാഴ്ചയും (20) റെഡ് അലേര്‍ട്ട്

0
പത്തനംതിട്ട : പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (19) തിങ്കളാഴ്ചയും...

പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം

0
ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ...

കൊച്ചിയിൽ ലഹരിമരുന്നുമായി യുവതിയടക്കം 6 പേർ പിടിയിൽ ; കൊക്കെയിനും കഞ്ചാവും കണ്ടെടുത്തു

0
കൊച്ചി: കൊച്ചിയിൽ ഒരു യുവതിയടക്കം ആറുപേർ ലഹരിമരുന്നുമായി പിടിയിലായി. എളമക്കരയിലെ ഒരു...

കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു

0
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു....