ജില്ലയില്‍ നാളെയും (19), തിങ്കളാഴ്ചയും (20) റെഡ് അലേര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (19) തിങ്കളാഴ്ചയും (20) കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ജില്ലയില്‍ 21 ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 22 ന് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
——-
യാത്രകള്‍ക്ക് നിരോധനം
അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പത്തനംതിട്ടയില്‍ രാത്രികാല യാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. മേയ് 19 മുതല്‍ 23 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഗവിയുള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നിരോധനം ഉണ്ട് . രാത്രി ഏഴുമണിക്ക് ശേഷമുള്ള യാത്രകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത് . പത്തനംതിട്ട ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഉത്തരവുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...