Friday, June 21, 2024 5:32 am

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; പ്രധാന പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍. നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലായത്. തൃശ്ശര്‍ അയ്യന്തോളിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജിന്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഇന്ന് വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശ്ശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നത് കണക്കിലെടുത്താണ് കെ.കെ. ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എം.സി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജിന്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി.ആര്‍. സുനില്‍കുമാറും ബിജുവും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജിന്‍സ് പാര്‍ട്ടി അംഗവുമാണ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാംക്ലാസുകാരൻ മരിച്ചു ; പിന്നാലെ വല്യുമ്മയും

0
തിരൂർ: പള്ളിയിലേക്കുപോകാൻ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയിൽ ഗേറ്റിനുള്ളിൽ കുടുങ്ങി...

സർക്കാർ വീണ്ടും കടമെടുക്കുന്നു ; ഒരുമാസത്തെ ക്ഷേമപെൻഷൻ നൽകും

0
തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1500 കോടി രൂപകൂടി കടമെടുക്കുന്നു. ഇതിൽനിന്ന് ഒരുമാസത്തെ...

നെല്ലിന്റെ താങ്ങുവില ; കേരളത്തിൽ ഉടൻ കൂടാനിടയില്ല

0
കുട്ടനാട്: നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 1.17 രൂപ കേന്ദ്രം കൂട്ടിയെങ്കിലും ആനുപാതികവർധന...

രേണുകാസ്വാമി വധക്കേസ് ; നടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

0
ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡനടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ പോലീസ് കസ്റ്റഡി...