Wednesday, May 1, 2024 5:29 pm

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് ; ഭരണസമിതിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ ഭരണസമിതിക്ക് ​ഗുരുതര വീഴ്ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് നൽകി. ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയാണ് സർക്കാരിന് റിപ്പോർട്ട് കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.

കേസിൽ ഇന്ന് സുപ്രധാന നീക്കങ്ങൾക്ക് സാധ്യതയുണ്ട്. ഇന്നലെ ബിജു കരീം ഉൾപ്പെടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒന്നുകിൽ ഇവർ കീഴടങ്ങിയേക്കും അല്ലെങ്കിൽ ഇവർ അറസ്റ്റിലാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്ന സൂചനയാണ്. അഞ്ച് സ്ഥാനങ്ങളിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനിൽ കുമാറിന്റെ മൊഴി. സിപിഐഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളേയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

0
പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ്...

ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ട് : എം.എം.വര്‍ഗീസ്

0
തൃശൂര്‍ : ബാങ്കില്‍ പണം കൊണ്ടുപോയത് ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടെന്ന് സിപിഎം...

ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാതായി ; പരാതിയുമായി കുടുംബം

0
എറണാകുളം: കോതമംഗലത്ത് ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതിയ കോതമംഗലം പോലീസ്...

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം :...

0
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2024-25...