തൃശ്ശൂര്‍: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പു ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും മുന്‍ ഭരണസമിതിയംഗം ജോസ് ചക്രംപള്ളി. ബാങ്കിലെ ക്രമക്കേടില്‍ ചില പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ട്. ഇതിന്റെ പ്രധാന സൂത്രധാരന്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാറാണെന്നും ജോസ് ചക്രംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
സുനില്‍കുമാറിന് ഏരിയ കമ്മറ്റിയിലും ലോക്കല്‍ കമ്മറ്റിയിലും നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു. അതിനാലാണ് താന്‍ ജില്ലാ നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയത്. ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്. എന്നാല്‍ കമ്മിറ്റിയും വിഷയത്തില്‍ ശരിയായ ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലാണ് അഴിമതി നടന്നിരിക്കുന്നത്. സുനില്‍കുമാര്‍, ബിജു, ബിജോയ്, ജില്‍സ് എന്നിങ്ങനെ ചില പാര്‍ട്ടിക്കാര്‍ അതിന് കൂട്ട് നിന്നു. ബാങ്കിന്റെ അഴിമതി പണം ഉപയോഗിച്ച് ഒരു കാലിച്ചായ പോലും കുടിക്കാത്ത താന്‍ കേസില്‍ 116 ദിവസം ജയിലില്‍ കിടന്നുവെന്നും ജോസ് പറയുന്നു. കേസില്‍ പതിമൂന്നാം പ്രതിയാണ് ജോസ് ചക്രംപിള്ളി. ഭരണസമിതി അംഗം എന്ന നിലയില്‍ മിനുട്‌സില്‍ ഒപ്പിട്ടതിനാലാണ് ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.