തട്ടിപ്പ് പാര്‍ട്ടിയുടെ നേതൃത്വത്തെ അറിയിച്ചിരുന്നതായി കരുവന്നൂര്‍ ബാങ്ക് മുന്‍ ഭരണസമിതിയംഗം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍:  കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പു ബന്ധപ്പെട്ട് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും എന്നാല്‍ നടപടി ഉണ്ടായില്ലെന്നും മുന്‍ ഭരണസമിതിയംഗം ജോസ് ചക്രംപള്ളി.  ബാങ്കിലെ ക്രമക്കേടില്‍ ചില പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ട്.  ഇതിന്റെ പ്രധാന സൂത്രധാരന്‍ ബാങ്ക് സെക്രട്ടറിയായിരുന്ന സുനില്‍കുമാറാണെന്നും ജോസ് ചക്രംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

സുനില്‍കുമാറിന് ഏരിയ കമ്മറ്റിയിലും ലോക്കല്‍ കമ്മറ്റിയിലും നിര്‍ണ്ണായക സ്വാധീനം ഉണ്ടായിരുന്നു.   അതിനാലാണ് താന്‍ ജില്ലാ നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കിയത്.   ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനാണ് പരാതി നല്‍കിയത്.   എന്നാല്‍ കമ്മിറ്റിയും വിഷയത്തില്‍ ശരിയായ ഇടപെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിലാണ് അഴിമതി നടന്നിരിക്കുന്നത്.   സുനില്‍കുമാര്‍, ബിജു, ബിജോയ്, ജില്‍സ് എന്നിങ്ങനെ ചില പാര്‍ട്ടിക്കാര്‍ അതിന് കൂട്ട് നിന്നു.   ബാങ്കിന്റെ അഴിമതി പണം ഉപയോഗിച്ച്‌ ഒരു കാലിച്ചായ പോലും കുടിക്കാത്ത താന്‍ കേസില്‍ 116 ദിവസം ജയിലില്‍ കിടന്നുവെന്നും ജോസ് പറയുന്നു.   കേസില്‍ പതിമൂന്നാം പ്രതിയാണ് ജോസ് ചക്രംപിള്ളി.   ഭരണസമിതി അംഗം എന്ന നിലയില്‍ മിനുട്‌സില്‍ ഒപ്പിട്ടതിനാലാണ് ഇയാള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

0
അടൂര്‍ : അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച...

മധുരയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്

0
ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്....