തിരുവനന്തപുരം : ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ നാല് പേര്‍ക്കെതിരേ സി.പി.എം പാര്‍ട്ടി നടപടി. പ്രതികളായ ബിജു കരീം, ജില്‍സ്, സുനില്‍ കുമാര്‍, ഭരണ സമിതി പ്രസിഡന്റ് കെ കെ ദിവാകരന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആര്‍ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുന്‍ ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വര്‍ഷത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു. ബേബി ജോണിനും എ സി മെയ്തീനുമെതിരെ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയായ കെ.സി പ്രേമരാജനെ തല്‍സ്ഥാനത്ത് നിന്നു മാറ്റി.