ഇസാഫ് ബാങ്കിലും തട്ടിപ്പ് ; മാവേലിക്കര ശാഖയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : ഇസാഫ് ബാങ്കിലും ക്രമക്കേടെന്ന് ആരോപണം. ബാങ്കില്‍ നിക്ഷേപിച്ച പണം പൂര്‍ണമായും അക്കൗണ്ടില്‍ എത്തിയില്ല എന്നാരോപിച്ച് അക്കൗണ്ട് ഉടമ കോടതിയെ സമീപിച്ചു. ഇസാഫ് ബാങ്കിന്റെ മാവേലിക്കര ശാഖയില്‍ നിക്ഷേപിച്ച പണമാണ് അക്കൗണ്ടില്‍ എത്താതിരുന്നത്. ഇതേ തുടര്‍ന്ന് ബാങ്കിന്റെ ക്യാഷ്യര്‍ സ്‌നേഹ, മനേജര്‍ സന്ദീപ് ,സിഇഒ കെ പോള്‍ തോമസ് , എന്നിവര്‍ക്കെതിരെ ചെറിയനാട് കക്കാട് വീട്ടില്‍ അരുണ്‍ സദാശിവക്കുറുപ്പാണ് അഭിഭാഷകന്‍ ഹരികൃഷ്ണന്‍ മുഖേന മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്റ്റ്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ജനുവരി 29ന് 190000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു. പണം അക്കൗണ്ടില്‍ എത്തിയ വിവരം ഫോണില്‍ ലഭിക്കാത്തതിനെതുടര്‍ന്ന് നേരിട്ട് ബാങ്കിലെത്തി പാസ്സ് ബുക്ക് പതിപ്പിച്ചപ്പോള്‍ നിക്ഷേപിച്ച  190000 രൂപയില്‍ 97500 രൂപ മത്രമേ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുള്ളു എന്ന് മനസ്സിലായി. പരാതിപ്പെട്ടതനുസരിച്ച് അക്കൗണ്ടില്‍ ഉടന്‍ ക്രെഡിറ്റ് ചെയ്യാമെന്നു പറഞ്ഞെങ്കിലും പണം അക്കൗണ്ടില്‍ എത്തിയില്ല.

വിവരം അന്വേഷിക്കാന്‍ വീണ്ടും ബാങ്കിലെത്തിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് തന്നെ അപമാനിക്കുന്ന രീതിയിലുള്ള നടപടിയാണ് ഉണ്ടായതെന്ന് അരുണ്‍ ഹര്‍ജിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന് മാവേലിക്കര സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ബാങ്ക് ഓംബുഡ്‌സ്മാന് പരാതി നല്‍കിയെങ്കിലും സ്‌കീം 2006 പ്രകാരം തന്റെ അധികാര പരിധിയില്‍ വരുന്നതല്ല ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെന്ന് മറുപടിയാണ് ലഭിച്ചത്. അന്വേഷണം നടത്തുന്നതില്‍ പോലീസ് അനാസ്ഥ കാട്ടുന്നതിനെചൊല്ലി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അരുണ്‍ പറയുന്നു തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...