തിരുവനന്തപുരം : ആരെയും യുഎപിഎ ചുമത്തി ജയിലിൽ ഇടുന്ന നടപടിയാണ് ഇപ്പോൾ ഉളളതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ. രാഷ്ട്രീയ ലക്ഷ്യത്തിന് കേന്ദ്രസർക്കാർ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകൾ വിശ്വാസത്തിന്റെ അടിത്തറയാണ്. ഏറ്റവും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്ന ഇടമാണ് സഹകരണ മേഖല. ക്രമക്കെടും തകരാറുമല്ല, ഒന്നാമത് നിൽക്കുന്നത്, അത് സഹകരണ മേഖലയോട് വിശ്വാസമാണെന്ന് എ വിജയരാഘവൻ പറഞ്ഞു.
കോടി കണക്കിന് രൂപയുടെ നിക്ഷേപം വരുന്നത് അതിന് നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനത്തോടുള്ള വിശ്വസമാണ്. കറുത്ത വറ്റ് വന്നാൽ അത് കരുതലോടെ നോക്കണം. കരുവന്നൂർ ഒറ്റപ്പെട്ട അപവാദമായ സംഭവം മാത്രമാണ്. കരുവന്നൂരിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കുന്ന നിലപാടല്ല സിപിഐഎം സ്വീകരിച്ചതെന്ന് എ വിജയരാഘവൻ വ്യക്തമാക്കി. കരുവന്നൂരിൽ വലിയ തട്ടിപ്പാണ് നടന്നതെന്ന് എ വിജയരാഘവൻ പറഞ്ഞു. സർക്കാർ കൃത്യമായ ജാഗ്രതയോടെ വിഷയത്തിൽ ഇടപെട്ടു. കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചില്ല. കരുവന്നൂരിന്റെ പേരിൽ പ്രസ്ഥാനത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.