തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം മടക്കി നല്‍കാന്‍ സിപിഐഎം. സര്‍ക്കാര്‍തലത്തില്‍ ഇടപെട്ട് പണം മടക്കി നല്‍കാന്‍ നീക്കം തുടങ്ങാന്‍ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ധാരണ. മണ്ഡല അടിസ്ഥാനത്തില്‍ രാഷ്ട്രീയ വിശദീകരണ ജാഥകള്‍ സംഘടിപ്പിക്കും. ചൂടേറിയ ചര്‍ച്ചകളാണ് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ നടന്നത്. സഹകാരികളുടെ വിശ്വാസം തിരികെ പിടിക്കാന്‍ നഷ്ടപ്പെട്ട പണം മടക്കി നല്‍കുമെന്ന് നേരിട്ട് കണ്ട് ഉറപ്പു നല്‍കണമെന്ന് സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ പൊതുവായ് ഉയര്‍ന്ന ആവശ്യം. സര്‍ക്കാര്‍ ഇടപ്പെട്ട് കരുവന്നൂരില്‍ നഷ്ടപ്പെട്ട പണം അടിയന്തരമായി നിക്ഷേപകര്‍ക്ക് മടക്കി നല്‍കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പണം മടക്കി നല്‍കി മുഖം രക്ഷിക്കാനാണ് നീക്കം. കരുവന്നൂരില്‍ ഉണ്ടായ സംഭവം ഒറ്റപ്പെട്ടതായി കാണരുതെന്നും ആവര്‍ത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടി വേണമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
കരുവന്നൂരില്‍ സംഭവിച്ച പിഴവിനെതിരെ ശക്തമായ വിമര്‍ശനമാണ് ചില നേതാക്കള്‍ ഉയര്‍ത്തിയത്. തെറ്റ് ചെയ്തവരെ സംരക്ഷിക്കരുതെന്ന നിലപാടും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ കരുവന്നൂര്‍ ബാങ്കിന്റെ മറവില്‍ അയ്യന്തോള്‍ ബാങ്കിനെതിരെ ഉയര്‍ത്തുന്ന വായ്പ തട്ടിപ്പാരോപണവും കൊടുങ്ങല്ലൂര്‍ ബാങ്കിനെതിരെ ഉയര്‍ത്തുന്ന സ്വര്‍ണ്ണത്തട്ടിപ്പ് ആരോപണവും അനാവശ്യമെന്നാണ് കമ്മിറ്റിയില്‍ ഉയര്‍ന്ന വാദം. ഇരു സംഭവത്തിലും ബാങ്കിന് പങ്കില്ല. നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് യോഗ നിര്‍ദ്ദേശം. കരുവന്നൂരില്‍ നിലപാട് വിശദീകരിക്കാന്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തില്‍ ജാതകള്‍ സംഘടിപ്പിക്കും. എല്‍ഡിഎഫ് നേതാക്കള്‍ ജാഥാ ക്യാപ്റ്റന്‍മാരായ ആയിരിക്കും ജാഥകള്‍ സംഘടിപ്പിക്കുക. അതേസമയം ഇടിക്കെതിരെ ശക്തമായ നിലപാടുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നും രംഗത്തെത്തി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033