ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഉയർത്തി രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡൽഹി: രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഉയർത്തിയാണ് യാത്ര. നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും. മുതിർന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക് സമർപ്പിക്കുന്നു.

പാകിസ്താൻ സർക്കാരും സൈന്യവും ഭീകരതക്ക് പാലൂട്ടുന്നു ഓപറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് കൂട്ടക്കൊല നടത്തിയത് തീവ്രവാദത്തിൻ്റെ പൈശാചിക മുഖം. ഈ ആക്രമണം തന്നെയും വ്യക്തിപരമായി ഏറെ ദുഃഖിപ്പിച്ചു. ഇന്ത്യയുടെ ശക്തി വെളിപ്പെട്ടു. സൈന്യം കഠിനമായി പ്രയത്നിച്ചു. സേനക്ക് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരത. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി. തീവ്രവാദത്തെ തുടച്ച് നീക്കാൻ ഇന്ത്യൻ സർക്കാർ സൈന്യത്തിന് പരമാധികാരം നൽകിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...