തൃശ്ശൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. നിക്ഷേപകരുടെ ആശങ്കയില്‍ വലിയ കുറവ് വന്നിട്ടുണ്ടെന്നും കേരളാ ബാങ്ക് പരമാവധി കരുവന്നൂര്‍ ബാങ്കിനെ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ മരിച്ച വ്യക്തിയ്ക്കും അവസാന സമയത്തും പണം നല്‍കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മൃതദേഹം പാതയോരത്ത് വെച്ച പ്രതിഷേധം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
കരുവന്നൂര്‍ വിഷയം ; സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട് : മന്ത്രി ഡോ. ആര്‍ ബിന്ദു
RECENT NEWS
Advertisment