ആലപ്പുഴ : കരുവാറ്റ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍. കാട്ടാക്കട സ്വദേശി ആല്‍ബിന്‍ രാജാണ് പിടിയിലായത്. കേസില്‍ അന്വേഷണം ആരംഭിച്ച ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈജു (അപ്പുണ്ണി 39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയില്‍ തമ്പികോണം മേലെപ്ലാവിട വീട്ടില്‍ ഷിബു(43) എന്നിവരെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഓണാവധിയ്ക്കായി അടച്ച കരുവാറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് അവധിയ്ക്ക് ശേഷം സെപ്റ്റംബര്‍ മൂന്നിന് തുറന്നപ്പോഴാണ് ബാങ്കില്‍ മോഷണം നടന്ന വിവരം അധികൃതര്‍ അറിയുന്നത്. നാലര ലക്ഷം രൂപയും നാലര കിലോ സ്വര്‍ണവുമാണ് മോഷണം പോയത്.
കരുവാറ്റ ബാങ്ക് കവര്‍ച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍
RECENT NEWS
Advertisment