തകർന്ന് തരിപ്പണമായി കാരുവയൽ-പൂതങ്കര കനാൽ റോഡ്

For full experience, Download our mobile application:
Get it on Google Play

ഏനാദിമംഗലം : കാരുവയൽ-പൂതങ്കര കനാൽ റോഡ് തകർന്ന് തരിപ്പണമായി. റോഡിന്റെ മിക്ക ഭാഗങ്ങളും പൂർണമായി ഇളകിക്കിടക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശത്തുള്ളവരുടെ യാത്രകളെല്ലാം ഈ മലിനജലത്തിലൂടെയാണ്. റോഡിൽനിന്നും വീടുകളിൽനിന്നുമുള്ള മാലിന്യവും വെള്ളവും എല്ലാം ഇവിടേക്കാണ് ഒഴുക്കുന്നത്. ഒപ്പം കല്ലട പദ്ധതി കനാലിൽനിന്നുളള ഊറ്റുവെള്ളവും. ബണ്ട്‌റോഡിൽ നേരത്തെ ഈ വെള്ളം ഒഴുക്കുന്നതിനായി ഓട റോഡിന്റെ ഒരരികിൽ നിർമിച്ചിരുന്നു. കാട് കയറിയും ചെളി നിറഞ്ഞും മണ്ണിട്ടും ഇപ്പോൾ ഓട ഇവിടില്ല. ഒന്നര കിലോമീറ്റർ ദൂരത്തിൽ കനാലിന്റെ അരികിൽ കൂടി ഓട നിർമാണം നടത്തിയാൽ തന്നെ ഈ പ്രശ്നത്തിന് വലിയ പരിഹാരമാകും.

കനാലിന്റെ അരികുകൾ വൃത്തിയാക്കുന്നതിന് ഗ്രാമപ്പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ സ്യഷ്ടിക്കുന്നതുപോലെ ഈ ഭാഗത്ത് തൊഴിലുറപ്പിൽ ഓട നിർമാണം പ്രത്യേക പദ്ധതി ആക്കി മാറ്റിയാൽ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിക്കുകയും നാട്ടുകാർ വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമാകുകയും ചെയ്യും. റോഡിലൂടെ ശക്തമായി വെള്ളമൊഴുകുന്നത് കാരണം നിരവധി ഭാഗങ്ങളിൽ കനാലിനോട് ചേർന്ന റോഡിന്റെ ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ കിടക്കുകയുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...